facebook pixel
chevron_right Top
transparent
പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടതു ജീവനക്കാർ
തിരുവനന്തപുരം ∙ മൺവിള ഫാമിലി പ്ലാസ്റ്റിക്സിലുണ്ടായ വൻതീപിടിത്തത്തിനു പിന്നിൽ അട്ടിമറി തന്നെ. 40 കോടി രൂപ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ തീവച്ചതു ജീവനക്കാരാണെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിലരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണു നാടിനെ നടുക്കിയ സംഭവത്തിനു പിന്നിലെന്നു പ്രതികൾ പറഞ്ഞു. പെരുങ്ങുഴി മുട്ടപ്പാലം ചിലക്കൂർ വീട്ടിൽ ബിമൽ എം.നായർ (19), കാര്യവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം സരസ്വതി ഭവനിൽ ബിനു (39) എന്നിവരാണു പിടിയിലായത്. രണ്ടു പേരും സ്ഥാപനത്തിലെ സ്റ്റോർ ജീവനക്കാരാണ്. ബിമലാണു തീയിട്ടതെന്നും ബിനു ഒപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തീയിടാനായി മൺവിളയിലുള്ള ഒരു കടയിൽ നിന്നു സിഗരറ്റ് ലൈറ്റർ വാങ്ങിയതായും ബിമൽ പൊലീസിനോടു സമ്മതിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App