facebook pixel
chevron_right Top
transparent
വ്യാജ മദ്യനിർമാണശാലകൾ പെരുകുന്നുവെന്ന് റിപ്പോർട്ട്
കൊച്ചി ∙ സംസ്ഥാനത്തു വ്യാജവിദേശമദ്യ നിർമാണശാലകൾ പെരുകുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. മംഗളൂരുവഴി സംസ്ഥാനത്തേക്കു വൻതോതിൽ സ്പിരിറ്റ്കടത്ത് നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ടയിലും കോഴിക്കോട്ടും ഈയിടെ വിദേശമദ്യ ബോട്ടിലിങ് യൂണിറ്റുകളും സ്പിരിറ്റും വ്യാജവിദേശമദ്യവും അഗളിയിലും കരുനാഗപ്പള്ളിയിലും ഞാറയ്ക്കലിലും വ്യാജവിദേശമദ്യവും പിടികൂടിയത് ഉദാഹരണങ്ങളായി റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ നിന്ന്: ∙ തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള സംഘങ്ങളാണ് വ്യാജവിദേശമദ്യ ഉൽപാദനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ∙ മലയാളികളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ വ്യാജവിദേശമദ്യം നിർമിച്ചു കേരളത്തിലേക്കു കടത്തുന്നതു വർധിച്ചിട്ടുണ്ട്. ∙ പരിശോധനാ സംവിധാനങ്ങൾ കുറഞ്ഞതും ലഹരിമരുന്നു പരിശോധനയ്ക്ക് എക്സൈസ് കൂടുതൽ പ്രാധാന്യം നൽകിയതും വ്യാജവിദേശമദ്യം െപരുകാൻ ഇടയാക്കി. ∙ ബവ്റിജസ് കോർപറേഷന്റെ ഹോളോഗ്രാം സ്റ്റിക്കർ പരിശോധിക്കാനുള്ള ഉപകരണം എക്സൈസ് ഓഫിസുകളിലോ സ്ക്വാഡുകളുടെ കൈവശമോ ഇല്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App