facebook pixel
chevron_right Top
transparent
സാലറി ചാലഞ്ചിന്റെ പേരിൽ ജീവനക്കാരെ അവഹേളിക്കരുത്: ഉമ്മൻ ചാണ്ടി
കോട്ടയം ∙ മഹാപ്രളയത്തെ അതിജീവിക്കാൻ ഒന്നിച്ചുനിന്ന സമൂഹത്തെ സാലറി ചാലഞ്ചിന്റെ പേരിൽ ഭിന്നിപ്പിക്കാനും അവഹേളിക്കാനും ശ്രമിക്കുന്നത് അപലപനീയമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും തയാറാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും പക്കൽനിന്ന് സാധിക്കുന്ന സഹായം കൈപ്പറ്റുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കെപിസിടിഎ നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App