facebook pixel
chevron_right Top
transparent
ശബരിമല കലാപഭൂമിയാക്കിയത് സർക്കാരിന്റെ വീഴ്ച: മാണി
പാലാ ∙ ശബരിമല കലാപഭൂമിയാക്കിയതു സർക്കാരിന്റെ വീഴ്ചയാണെന്നു കെ.എം.മാണി എംഎൽഎ. ആചാരാനുഷ്ഠാനങ്ങൾക്കു ഭംഗം വരാതെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനു കഴിയണമായിരുന്നെന്നും മാണി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന കെപിസിസി ജനകീയ മാർച്ചിനു പാലായിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങൾ പരിഗണിക്കാതെയുള്ള സുപ്രീം കോടതി വിധി ദൗർഭാഗ്യകരമാണ്. ആചാരാനുഷ്ഠാനങ്ങൾ നിയമംതന്നെയാണെന്നും കെ.എം.മാണി എംഎൽഎ പറഞ്ഞു. മതനിഷേധമാണു പിണറായിസർക്കാർ ചെയ്യുന്നതെന്നു ജാഥ നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. എന്നാൽ, ശ്രീധരൻ പിള്ളയും പിണറായിയും ശബരിമല വിഷയത്തിൽ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പരസ്പര സഹകരണ സംഘമായി പിള്ളയും പിണറായിയും മാറിയിരിക്കുകയാണ്. സർക്കാർ പറയുന്നതു നീതിയല്ല, നീതിനിഷേധമാണെന്നു കേരള ജനസമൂഹം തിരിച്ചറിയണം. അത് ആരാധനാ സ്വാതന്ത്ര്യമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App