facebook pixel
chevron_right Top
transparent
യുഎസിൽ വാഹനാപകടം: രണ്ടു മലയാളികൾ മരിച്ചു
കോട്ടയം ∙ യുഎസിലെ ന്യൂജഴ്സിയിൽ കാറിൽ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തിൽ മുത്തശ്ശിയും കൊച്ചുമകളും കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചെങ്ങന്നൂർ വെൺമണി ചേരിയിൽ പടിയറ്റതിൽ തോമസിന്റെ ഭാര്യ മറിയാമ്മ (73), ചെറുമകൾ സോഫിയ (5) എന്നിവരാണ് മരിച്ചത്. വ്യാഴം വൈകിട്ട് 3.30നായിരുന്നു അപകടം. മറിയാമ്മയും സോഫിയയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ തോമസ് മോറിസ് ടൗൺ മെഡിക്കൽ സെന്ററിൽ ചികിൽസയിലാണ്. അപകടത്തെ തുടർന്ന് അഞ്ചു മണിക്കൂറോളം റോഡ് അടച്ചിട്ടു. വെച്ചൂച്ചിറ കിഴക്കേപള്ളിൽ കുടുംബാംഗമാണ് മറിയാമ്മ. മറിയാമ്മയുടെ മറ്റു മക്കൾ: മിനി, ജിബി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App