facebook pixel
chevron_right Top
transparent
നാട്ടകം ബോട്ട് ക്ലബ്ബിന് പുതുജീവനേകി നെഹ്റു ട്രോഫി മത്സര വള്ളംകളി
കുമരകം ∙ നെഹ്റു ട്രോഫി മത്സര വള്ളംകളിയിൽ നാട്ടകം ബോട്ട് ക്ലബ്ബിന് ഉയർത്തെഴുന്നേൽപ്. വർഷങ്ങളായി നെഹ്റു ട്രോഫി മൽസരത്തിൽ പങ്കെടുക്കാതെ മാറിനിൽക്കാറുള്ള നാട്ടകം ബോട്ട് ക്ലബ്ബിലെ തുഴക്കാർ ഇത്തവണ വെപ്പ് ഒന്നാം ഗ്രേഡായ അമ്പലക്കടവൻ വള്ളത്തിൽ വിജയം നേടിയാണു തങ്ങളുടെ സാന്നിധ്യം പുന്നമടയിൽ അറിയിച്ചത്. ഒരുമാസത്തിലേറെയുള്ള പരിശീലനത്തുഴച്ചിലിനു ശേഷമാണ് അമ്പലക്കടവൻ വള്ളത്തിൽ മൽസരത്തിനു പോയി വിജയം നേടിയത്. പ്രമുഖ വെപ്പ് വള്ളങ്ങളായ ചെത്തിക്കടവൻ, പുളിക്കത്തറ ഷോട്ട്, കോട്ടപ്പറമ്പൻ എന്നിവയെ പരാജയപ്പെടുത്തിയാണ് അമ്പലക്കടവന്റെ വിജയം. തോമസ് ക്യാപ്റ്റനും സോണി കോയിത്തറ ക്ലബ് പ്രസിഡന്റുമാണ്. അടുത്ത വർഷം ചുണ്ടനിൽ തുഴയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ക്ലബ് ഭാരവാഹികൾ പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളി മൽസരത്തിൽ കുമരകം ടീമുകൾക്കു നിരാശ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App