facebook pixel
chevron_right Top
transparent
ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങിയില്ല; പിടിച്ചുമില്ല
തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ കാറിനുമുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പിയായിരുന്ന ബി.ഹരികുമാറിനെ അഞ്ചു ദിവസം കഴിഞ്ഞിട്ടും പിടികൂടാനാവാതെ പൊലീസ്. ഇന്നലെ കീഴടങ്ങുമെന്നു പൊലീസ് ഉദ്യോഗസ്ഥർക്കിടെ അഭ്യൂഹമുണ്ടായിരുന്നു. കീഴടങ്ങാൻ സന്നദ്ധനാക്കണമെന്നു ഹരികുമാറിന്റെ കുടുംബത്തോടു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. സഹോദരൻ മാധവൻപിള്ളയെയും കേസിൽ ഉൾപ്പെട്ട ബിനുവിന്റെ സഹോദരൻ അനൂപിനെയും പൊലീസ് വിളിച്ചുവരുത്തി. എന്നാൽ സംഭവത്തിനുശേഷം ഹരികുമാർ തങ്ങളെ വിളിച്ചിട്ടില്ലെന്ന് ഇരുവരും മറുപടി നൽകി. നെയ്യാറ്റിൻകര എസ്ഐ: സന്തോഷ്കുമാർ, പൊലീസ് ഡ്രൈവർ എന്നിവരിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. സനലിന്റെ ഭാര്യ വിജിക്കു സർക്കാർ ജോലി നൽകാൻ ഡിജിപി സർക്കാരിനോടു ശുപാർശ ചെയ്തു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു കൊടങ്ങാവിളയിൽ സാക്ഷികളുടെ മൊഴിയെടുക്കാൻ വന്ന സംഘത്തെ നാട്ടുകാർ തടഞ്ഞു. മൊഴിയെടുക്കാതെ ഇവർക്കു മടങ്ങേണ്ടി വന്നു. ഹരികുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം മൂവായിരത്തോളം ഫോൺവിളികൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App