facebook pixel
chevron_right Top
transparent
നെഹ്റു ട്രോഫി പായിപ്പാടന്
നെഹ്റു ട്രോഫിയിലെ അവസാനത്തെ ഹാട്രിക് ജേതാവായ പായിപ്പാടനു 10 വർഷത്തിനു ശേഷം വീണ്ടും ട്രോഫി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് പായിപ്പാടനെ തുഴഞ്ഞത്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനില‍ൂടെ പൊലീസ് ബോട്ട് ക്ലബ് കന്നി മത്സരത്തിൽ പായിപ്പാടനു 11 സെക്കൻഡ് പിന്നിൽ രണ്ടാം സ്ഥാനം നേടി. 3 പതിറ്റാണ്ടിനിടയിൽ മൂന്നാം തവണയാണു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനു നെഹ്റു ട്രോഫി. 2005 മുതൽ ഹാട്രിക് നേടിയ പായിപ്പാടൻ ചുണ്ടന് ഇക്കുറി ട്രോഫി കിട്ടിയെങ്കിലും കഴിഞ്ഞ വർഷം ഹീറ്റ്സിൽ കുറിച്ച റെക്കോർഡ് സമയം ഭേദിക്കാനായില്ല. മുൻവർഷത്തെ ചാംപ്യനായ ഗബ്രിയേൽ ഇക്കുറി അഞ്ചാം സ്ഥാനത്ത്. ജയിംസ്കുട്ടി ജേക്കബ് ആണ് പായിപ്പാടൻ ചുണ്ടന്റെ ക്യാപ്റ്റൻ. ഗവർണർ ജസ്റ്റിസ് പി.സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App