facebook pixel
chevron_right Sports
transparent
ഐ ലീഗ്: മിനർവയ്ക്കും ബഗാനും ജയം
ഐസോൾ∙ ഐ ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ മിനർവ പഞ്ചാബിനും കൊൽക്കത്ത മോഹൻ ബഗാനും ജയം. മിസോറം ക്ലബ് ഐസോൾ എഫ് സിയെ 2-1നു മിനർവ വീഴ്ത്തിയപ്പോൾ ഇന്ത്യൻ ആരോസിനെതിരെ 2-0നാണു ബഗാന്റെ വിജയം. പ്രതിരോധ നിര താരം ലാൻസിൻ ടൂറെയുടെ ഇരട്ടഗോളാണു മിനർവയെ തുണച്ചത്. കോർണർ കിക്കിൽനിന്നുള്ള ഹെഡറിൽനിന്നാണു ടൂറെ രണ്ടു തവണയും ഗോളടിച്ചത്. ‌ രണ്ടാം പകുതിയിൽ ലഭിച്ച പെനൽറ്റിയിൽനിന്ന് ലിയോൺസ് ഡോഡോസ് ഐസോളിനായി ഒരു ഗോൾ മടക്കി. ഡൊനാട്ടസ് ഏദാഫെ, ബാലാ അലിഹസൻ എന്നീ നൈജീരിയൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ മെച്ചം മിനർവയുടെ മുന്നേറ്റങ്ങളിൽ പ്രകടമായി. അസേർ ഡിക്കയുടെ ഇരട്ട ഗോളിലാണ് ഇന്ത്യൻ ആരോസിനെതിരെ മോഹൻ ബഗാന്റെ വിജയം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App