facebook pixel
chevron_right Top
transparent
ലക്ഷ്യം വർഗീയപ്രചാരണം ചരിത്ര നഗരങ്ങളുടെ പേരുമാറ്റി ബിജെപി
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ വികസനമുരടിപ്പിൽനിന്ന‌് ശ്രദ്ധ തിരിക്കാനും സമ്പൂർണ കാവിവൽക്കരണം അടിച്ചേല്‍പ്പിക്കാനുമായി ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റല്‍ സജീവം. ഉത്തർപ്രദേശില്‍ യോഗി ആദിത്യനാഥ‌് സർക്കാർ തുടങ്ങിയ നീക്കം മറ്റു സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും പിന്തുടരുന്നു. മുസ്ലിം-- ക്രൈസ്തവ പേരുകളോ ഇത്തരം ധ്വനിയുള്ള പേരുകളോ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം തന്നെ സമ്മതിക്കുന്നു. ആഗ്രയെ അഗ്രവാൾ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് യുപിയിലെ ബിജെപി എംഎൽഎമാരുടെ ഇപ്പോഴത്തെ ആവശ്യം. ഫൈസാബാദ് ശ്രീഅയോധ്യ എന്നായും അലഹബാദിനെ പ്രയാഗ‌്‌രാജായും കാൺപുരിലെ പാങ്കി റെയിൽവേസ‌്റ്റേഷൻ പാങ്കി ധാം എന്നും യുപിയിലെ ബിജെപി സർക്കാർ പുനർനാമകരണം ചെയ‌്തു. ലഖ‌്നൗവിലെ ഇകാനാ രാജ്യാന്തര സ്റ്റേഡിയം അടൽ ബിഹാരി വാജ്പേയ് രാജ്യാന്തര സ്റ്റേഡിയമെന്നാക്കി. മുഗൾ സാരായ് റെയിൽവേ സ്റ്റേഷൻ ദീൻദയാൽ ഉപാധ്യായ ജങ്ഷനാക്കി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App