facebook pixel
chevron_right Sports
transparent
പന്ത് തലയ്ക്കു കൊണ്ടു; പാക്ക് ബാറ്റ്സ്മാൻ ഇമാം ഉൽ ഹഖിന് പരുക്ക്
അബുദാബി ∙ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിനെ 6 വിക്കറ്റിനു കീഴടക്കിയെങ്കിലും ഓപ്പണിങ് ബാറ്റ്സ്മാൻ ഇമാം ഉൽ ഹഖ് തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിലായത് പാക്കിസ്ഥാനു തിരിച്ചടിയായി. 16ൽ നിൽക്കെ ഫാസ്റ്റ് ബോളർ ലോക്കി ഫെർഗൂസന്റെ ഷോർട് ബോൾ ഇമാമിന്റെ ഹെൽമെറ്റിന്റെ ഗ്രില്ല് തകർത്തു പാ‍ഞ്ഞു. തലകറങ്ങി മൈതാനത്തു വീണ ഇമാം അൽപസമയത്തിനു ശേഷമാണു സാധാരണ നിലയിലേക്കു തിരിച്ചെത്തിയത്. സ്കാനിങ് പരിശോധനകളിൽ തലയ്ക്കു ഗുരുതരമായ പരുക്കില്ലെന്നു കണ്ടെത്തി. നേരത്തെ, ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ 50 ഓവറിൽ ഒൻപതിന് 209ൽ ഒതുക്കിയതു പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയാണ്. 38 റൺസ് വഴങ്ങി 4 വിക്കറ്റ് എന്ന കരിയറിലെ മികച്ച നേട്ടത്തോടെ ജ്വലിച്ച അഫ്രീദിക്കു മുന്നിൽ കിവീസ് വാടിവീണു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App