facebook pixel
chevron_right Entertainment
transparent
തമിഴില്‍ അരങ്ങേറ്റം കുറിച്ച് റെബാ മോണിക്കാ ജോണ്‍;'ജരു ഗണ്ടി' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു
കൊച്ചി ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ 'ജരു ഗണ്ടി' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സഹസംവിധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകന്‍. ചിത്രത്തില്‍ അമിത് തിവാരി,റോബോ ശങ്കര്‍,ബോസ് വെങ്കട്,ഡാനിയല്‍ ആനി പോപ്പ് ,ഇളവരസു,ജി എം കുമാര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്രദ്ധാ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നടന്‍ സത്യയും ബദ്രി കസ്തൂരിയും നിര്‍മിച്ച 'ജരുഗണ്ടി ' ടച്ചിങ് ഹാര്‍ട്ട് മൂവി മേക്കേഴ്സ് ആണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App