facebook pixel
chevron_right Top
transparent
നോട്ടു നിരോധനവും ജിഎസ‌്ടിയും വളർച്ചയെ പിന്നോട്ടടിച്ചു: രഘുറാം രാജൻ
നോട്ടു നിരോധനവും ജിഎസ‌്ടിയും ഇന്ത്യന്‍ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ചെന്ന് ആർബിഐ മുന്‍ ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ ഏഴുശതമാനംവളര്‍ച്ച രാജ്യത്തിന് പ്രതീക്ഷാവഹമല്ലെന്നും കലിഫോർണിയ സർവകലാശാലയിൽ പൊതുപരിപാടിയില്‍ അദ്ദേഹം വെളിപ്പെടുത്തി. തുടർച്ചയായെത്തിയ രണ്ട് തടസങ്ങള്‍ വളര്‍ച്ച മന്ദീഭവിപ്പിച്ചു. ലോകം മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യ പിന്നോട്ടു പോകുന്നതാണ് 2017ല്‍ കണ്ടത്. പതനത്തില്‍ നിന്ന് തിരിച്ചുവരവെ എണ്ണവില വര്‍ധന തിരിച്ചടിയായി. വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ട സാഹചര്യത്തില്‍ ഏഴു ശതമാനം മാത്രം വളര്‍ച്ച ആശാവഹമല്ല. ഇന്ത്യക്ക‌് മുന്നിൽ മൂന്ന‌് പ്രധാന തടസ്സങ്ങളാണുള്ളത‌്. മോശം അടിസ്ഥാന സൗകര്യം, ഊർജ ‐മേഖലയുടെയും ബാങ്കുകളുടെയും ശുദ്ധീകരണം എന്നിവയാണതെന്നും അദ്ദേഹം പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App