facebook pixel
chevron_right Sports
transparent
സ‌്റ്റെർലിങ് 2023 വരെ സിറ്റിയിൽ തുടരും
മുന്നേറ്റക്കാരൻ റഹിം സ‌്റ്റെർലിങ് ഇംഗ്ലീഷ‌് പ്രീമിയർ ലീഗ‌് ചാമ്പ്യൻമാരായ മാഞ്ചസ‌്റ്റർ സിറ്റിയായി ദീർഘകാല കരാർ ഒപ്പിട്ടു. പുതിയ ഉടമ്പടിപ്രകാരം ഇരുപത്തിമൂന്നു-കാരനായ സ‌്റ്റെർലിങ‌് 2023ന്റെ അവസാനം വരെ സിറ്റിയിൽ തുടരും. 2.83 കോടിരൂപയ‌ാണ‌് ആഴ‌്ച ശമ്പളം. 2015ലാണ‌് ലിവർപൂളിൽനിന്ന‌് സ‌്റ്റെർലിങ് സിറ്റിയിലെത്തിയത‌്. കഴിഞ്ഞ സീസണിൽ 23 ഗോളടിച്ച സ‌്റ്റെർലിങ് സിറ്റിയെ പ്രീമിയർ ലീഗ‌്, ലീഗ‌് കപ്പ‌് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനായി 46 രാജ്യാന്തര മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട‌്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App