facebook pixel
chevron_right Sports
transparent
ഹർമൻപ്രീത‌് കസറി; വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ഗയാന ക്യാപ‌്റ്റൻ ഹർമൻപ്രീത‌് കൗറിന്റെ മിന്നുന്ന സെഞ്ചുറിബലത്തിൽ വനിതാ ലോകകപ്പ‌് ട്വന്റി--20 ക്രിക്കറ്റിൽ ഇന്ത്യക്ക‌് വിജയത്തുടക്കം. ആദ്യമത്സരത്തിൽ 34 റണ്ണിന‌് ന്യൂസിലൻഡിനെ തോൽപ്പിച്ചു. ഹർമൻപ്രീത‌ി ന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ ഉയർത്തിയ 195 റണ്ണിന്റെ ലക്ഷ്യം പിന്തുടർന്ന കിവീസിന‌് ഒമ്പതിന‌് 160- റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. അരസെഞ്ചുറി നേടിയ ഓപ്പണർ സുസീ ബേറ്റ്സ‌ാണ‌് ന്യൂസിലൻഡിന്റെ ടോപ‌് സ‌്കോറർ. അവസാന ഒാവറുകളിൽ കറ്റെയ‌് മാർട്ടിനും ലീഗ്‌ കാസ്‌പെറെകും പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. മൂന്നുവീതം വിക്കറ്റ‌് വീഴ‌്ത്തിയ ദയാലൻ ഹേമലതയും പൂനം യാദവുമാണ‌് ന്യൂസിലൻഡിനെ പിടിച്ചുകെട്ടിയത‌്. രാധ യാദവ‌് രണ്ട‌ുവിക്കറ്റ‌് നേടി. ടോസ‌് നേടി ബാറ്റിങ‌് തുടങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ, ക്യാപ‌്റ്റൻ കളത്തിലെത്തിയതോടെ കളി മാറി. ന്യൂസിലൻഡ‌് ബൗളർമാരെ തലങ്ങും വിലങ്ങും ഹർമൻപ്രീത‌് സിക‌്സറുകളും ബൗണ്ടറികളും പായിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App