facebook pixel
chevron_right Sports
transparent
സിക്‌സറുകൾ പറത്തി, ഹർമൻപ്രീത്‌ വേദന മറന്നു
20 ലോകകപ്പിൽ വേദന സഹിച്ചാണ‌് ന്യൂസിലൻഡിനെതിരെ കളിച്ചതെന്ന‌് ഇന്ത്യൻ വനിതാ ക്രിക്കറ്റ‌് ടീം ക്യാപ‌്റ്റൻ ഹർമൻപ്രീത‌് കൗർ. മത്സരത്തിൽ കൂറ്റൻ ഷോട്ടുകൾക്ക‌് ശ്രമിച്ചത‌് വേദന കാരണം ഓടാൻ കഴിയാത്തതുകൊണ്ടാണെന്നും ഹർമൻപ്രീത‌് പറഞ്ഞു. 51 പന്തിൽ 103 റണ്ണാണ‌് ഹർമൻപ്രീത‌് നേടിയത‌്. മത്സരത്തിൽ ഇന്ത്യ 34 റണ്ണിന‌് ജയിച്ചു. എട്ട‌് സിക‌്സറുകളും ഏഴ‌് ബൗണ്ടറികളുമായിരുന്നു ഹർമൻപ്രീത‌ിന്റെ ഇന്നിങ‌്സിൽ. ഇന്നിങ‌്സിന്റെ തുടക്കത്തിൽ ഹർമൻപ്രീതിന‌് താളം കണ്ടെത്താനായില്ല. റണ്ണിനായി ഓടുന്നതിനിടെ പേശീവലിവ‌് അനുഭവപ്പെടുകയും ചെയ‌്തു. ഫിസിയോ ട്രേസി‌ ഫെർണാണ്ടസ‌് കളത്തിലെത്തി ഹർമൻപ്രീതിന‌് ചികത്സ നൽകി. ശേഷമായിരുന്നു ഇന്ത്യൻ ക്യാപ‌്റ്റന്റെ വെടിക്കെട്ട‌് പ്രകടനം. രാവിലെ നല്ല ക്ഷീണവും തോന്നി. മൈതാനത്ത‌് എത്തിയതോടെ പേശീവലിവും അനുഭവപ്പെട്ടു. രണ്ട‌് റണ്ണൊക്കെ ഓടി പൂർത്തിയാക്കാൻ ബുദ്ധിമുട്ടി. ഫിസിയോ മരുന്നുതന്നതിനുശേഷം ആക്രമിച്ചു കളിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App