facebook pixel
chevron_right Sports
transparent
ആദ്യജയം തേടി ഗോകുലം
ഐ ലീഗിലെ ആദ്യജയം കൊതിച്ച‌് ഗോകുലം കേരള എഫ്സി ഷില്ലോങ് ലജാങ്ങിനെതിരെ ഇന്ന‌് കളത്തിലിറങ്ങും. വൈകിട്ട് അഞ്ചിന് കോർപറേഷൻ ഇ എം എസ‌് സ‌്റ്റേഡിയത്തിലാണ് മത്സരം. മികച്ച ഫോമിലുള്ള വി പി സുഹൈറിലും എസ‌് രാജേഷിലുമാണ‌് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ട‌് ഹോം മാച്ചിലും മികച്ച പ്രകടനം നടത്തി മധ്യനിരയിലെ യുവതാരം അർജുൻ ജയരാജ് പനി കാരണം മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. ഞായറാഴ‌്ചയിലെ മത്സരത്തിൽ വിജയത്തിൽ കുറച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന‌് ഗോകുലം പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലേതുപോലെ രാജേഷിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ രണ്ടാം പകുതിയിൽ തന്നെ ഇറക്കുന്നതാണ് ടീമിനു ഗുണകരമെന്നും ബിനോ ജോർജ് പറഞ്ഞു. യുവതാരങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ലജോങ‌് എത്തിയിരിക്കുന്നത‌്. മിക്കവരും 22 വയസ്സിനു താഴെ പ്രായമുള്ളവരാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App