facebook pixel
chevron_right Top
transparent
വ്യാജരേഖ ഹാജരാക്കി; 9 വർഷത്തിന് ശേഷം മലയാളി നഴ്സ് പിടിയിൽ
ബെംഗളൂരു ∙ ഇറ്റലിയിൽ ജോലിക്കായി വ്യാജ രേഖ ഹാജരാക്കിയെന്ന കേസിൽ എറണാകുളം സ്വദേശി നഴ്സ് ഷീല പീറ്റർ (34) ഒൻപതു വർഷത്തിനു ശേഷം ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. 2009ൽ ബെംഗളൂരു വിധാൻസൗധ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്. ഇസ്രയേലിലേക്കു പോകാനായി എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. കൂടുതൽ അന്വേഷണത്തിന് ഷീലയെ കേരളത്തിൽ എത്തിക്കും. 2009ൽ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്കു ഷീല സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു കർണാടക സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ‌ കണ്ടെത്തിയിരുന്നു. തുടർന്ന് ക്രിമിനൽ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ആഭ്യന്തര വകുപ്പ് നിർദേശിച്ചു. എന്നാൽ ഷീലയെ കണ്ടെത്താൻ‌ കഴിയാതെ വന്നതോടെ 2011ൽ അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ അന്നു പൊലീസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തിരച്ചിൽ നോട്ടിസ് നൽകിയിരുന്നതാണ് ഷീല ഇപ്പോൾ പിടിയിലാകാൻ കാരണം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App