facebook pixel
chevron_right Top
transparent
പുകവലിച്ചതിനെ എതിർത്തു; ഗർഭിണിയെ ട്രെയിനിൽ കൊന്നു
ഷാജഹാൻപുർ (യുപി) ∙ പുകവലിച്ചതിനെ എതിർത്ത ഗർഭിണിയെ സഹയാത്രികൻ ട്രെയിനിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പഞ്ചാബ്- ബിഹാർ ജാലിയൻവാല എക്സ്പ്രസിലാണു സംഭവം. വെള്ളിയാഴ്ച രാത്രി കുടുംബവുമൊത്ത് ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യവെയാണു ഛിനാട്ട് ദേവി (45) കൊല്ലപ്പെട്ടത്. സഹയാത്രികൻ സോനു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പുകവലിച്ചതിനെ ഛിനാട്ട്ദേവി എതിർത്തതിനെ തുടർന്നുണ്ടായ വാഗ്വാദത്തിനിടെയാണു കൊലപാതകമെന്നു റെയിൽവേ പൊലീസ് പറഞ്ഞു. ഷാജഹാൻപുരിൽ ട്രെയിൻ നിർത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഛാട്ട് പൂജ ആഘോഷത്തിനു ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു ഛിനാട്ട് ദേവിയും കുടുംബവും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App