facebook pixel
chevron_right Top
transparent
ഛത്തീസ്ഗഡിന്റെ 'കിങ്മേക്കർ' ? എല്ലാ കണ്ണുകളും അജിത് ജോഗിയിലേക്ക്
ബസ്താർ (ഛത്തീസ്ഗഡ്)∙ ദക്ഷിണ ബസ്താറിലെ നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ വിശാലക്യാംപസിനു മുകളിൽ അജിത് ജോഗിയുടെ ഹെലികോപ്റ്റർ എത്തുന്നതിനു മണിക്കൂറുകൾ മുൻപുതന്നെ ആളുകൾ തിങ്ങിനിറഞ്ഞു. ജോഗിയുടെ ഓരോ വരവും സിനിമയിൽ നായകന്റെ ആദ്യവരവിനെ അനുസ്മരിപ്പിക്കും.അപകടം മൂലം വർഷങ്ങളായി ചക്രക്കസേരയിൽ കഴിയുന്ന ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥനിലാണു രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധ. ജില്ലാ കലക്ടറെന്ന രീതിയിലുള്ള മിടുക്ക് കണ്ടു രാജീവ് ഗാന്ധി രാഷ്ട്രീയത്തിലെത്തിച്ചതാണ് ജോഗിയെ. സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ച ജോഗി 'ജനത കോൺഗ്രസ് ഛത്തീസ്ഗഡ്' എന്ന സ്വന്തം പാർട്ടിയുമായാണ് ഇത്തവണ രംഗത്തുള്ളത്. മായാവതിയുടെ ബിഎസ്പിയുമായും സിപിഐയുമായും സഖ്യമുണ്ടാക്കിയ ജോഗിയായിരിക്കും ഇത്തവണ ആര് ഭരിക്കണമെന്നു തീരുമാനിക്കുകയെന്നു രാഷ്ട്രീയ നീരിക്ഷകർ പറയുന്നു. ബിജെപിക്കും കോൺഗ്രസിനും ഭൂരിപക്ഷമില്ലെങ്കിൽ അജിത് ജോഗിയും മായാവതിയും നേടുന്ന സീറ്റുകൾ നിർണായകമാകും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App