facebook pixel
chevron_right Top
transparent
രാമക്ഷേത്രം: ആർഎസ്എസ്, വിഎച്ച്പി റാലികൾ 25ന്
ന്യൂഡൽഹി∙ രാമക്ഷേത്ര നിർമാണത്തിനു നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് 25ന് ആർഎസ്എസും വിഎച്ച്പിയും അയോധ്യ, ബെംഗളൂരു, നാഗ്പുർ എന്നിവിടങ്ങളിൽ റാലികൾ നടത്തും. നിയമനിർമാണത്തിനു പിന്തുണ തേടി എല്ലാ ഗവർണർമാർക്കും കത്തയച്ചിട്ടുണ്ടെന്നു വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അറിയിച്ചു. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ അഭിലാഷമായതിനാൽ 'ജനാഗ്രഹ് റാലി'യെന്നാണ് ആർഎസ്എസ് റാലികൾക്കു പേരെന്നു വക്താവ് അംബരീഷ്കുമാർ ലക്‌നൗവിൽ പറഞ്ഞു. റാ‌ലികൾ ഒറ്റയ്ക്കാണോ സംയുക്തമായാണോ നടത്തുകയെന്നു വ്യക്തമാക്കിയിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App