facebook pixel
chevron_right Top
transparent
സുരക്ഷയും നിലവാരവും; റോഡുകൾക്കും റാങ്കിങ്
ന്യൂഡൽഹി∙ റോഡുകൾക്കു സുരക്ഷിതത്വ, നിലവാര വിലയിരുത്തൽ വരുന്നു. പ്രധാന എക്സ്പ്രസ്‌വേകൾ, ദേശീയപാതകൾ, സാമ്പത്തിക ഇടനാഴികൾ എന്നിവയ്ക്കു റാങ്കിങ് ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റിയാണു തയാറെടുക്കുന്നത്. നഗരങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും ഏർപ്പെടുത്തിയ സ്വച്ഛതാ റാങ്കിങ് ജനപ്രീതി നേടിയതിനു പിന്നാലെയാണു റോഡ് റാങ്കിങ്. ഡൽഹി - വഡോദര, ആഗ്ര - മുംബൈ, മുംബൈ - കൊൽക്കത്ത സാമ്പത്തിക ഇടനാഴികളിലായിരിക്കും ആദ്യ പഠനവും റാങ്കിങ്ങും. പിന്നാലെ മറ്റു പ്രധാന ദേശീയപാത, എക്സ്പ്രസ്‌വേ പദ്ധതികളിലേക്കും വ്യാപിപ്പിക്കും. സുരക്ഷിതത്വം, അപകടങ്ങളോടുള്ള സത്വരപ്രതികരണം, വഴിയോര സൗക‌ര്യങ്ങൾ, തടസ്സമില്ലാത്ത യാത്ര, നിർമാണ നിലവാരം, ഗതാഗതം മുടക്കാത്ത ടോൾ പ്ലാസകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചാണു റോഡ് നിലവാരം നിശ്ചയിക്കുക. റോഡിന്റെ മികവു കരാറുകാരുടെ മികവിന്റെ കൂടി മാനദണ്ഡമാകും. ദേശീയപാത നിർമാണലക്ഷ്യം 15,000 കിലോമീറ്റർ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App