facebook pixel
chevron_right Health
transparent
ക്ഷീണം മാറാന്‍ ചില പൊടികൈകള്‍
തിരക്കു പിടിച്ച് നെട്ടോട്ടമോടുന്ന ജീവിതത്തില്‍ നമ്മള്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ശരീരത്തിന്റെ ക്ഷീണം.ജോലി തിരക്ക് കാരണം കുടുംബത്തോടൊപ്പം പോലും സമയം ചെലവിടാന്‍ പറ്റാത്ത ദിവസങ്ങള്‍ വരാറുണ്ടാകും. ഇന്ന് പലരും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പറയുന്ന ഒരു കാര്യമാണിത്.ഇത്തരത്തില്‍ അനുഭവപ്പെടുന്ന ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. എന്നാല്‍ ക്ഷീണം അകറ്റാന്‍ ചില വഴികള്‍ ഉണ്ട്. ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ല വഴിയാണ് വ്യായാമം. വ്യായാമം എനര്‍ജി ലെവല്‍ കൂട്ടുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഓട്ടം, നടത്തം, സൈക്ലിങ് എന്നിവ എനര്‍ജി ലെവല്‍ കൂട്ടാന്‍ സഹായിക്കും.ഇതുകൂടാതെ,വെള്ളം ധാരാളം കുടിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം കുറഞ്ഞത് 12 ?ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App