facebook pixel
chevron_right Top
transparent
ടിപ്പു ജയന്തി: കർണാടകത്തിൽ സംഘർഷനീക്കവുമായി സംഘപരിവാർ
ബംഗളൂരു ടിപ്പുജയന്തി ആഘോഷത്തിനിടെ കുടക‌് ജില്ലയിൽ സംഘർഷം സൃഷ്ടിച്ച‌് ബിജെപിയും സംഘപരിവാർ സംഘടനകളും. ടിപ്പുജയന്തി ആഘോഷം സർക്കാർ നടത്തരുതെന്നാവശ്യപ്പെട്ടാണ‌് ബിജെപിക്കാർ കുടക‌് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടാക്കിയത‌്. മഡിക്കേരി ടൗണിൽ ബിജെപി എംഎൽഎ അപ്പാച്ചു രഞ്ജൻ, കെ ജി ബൊപ്പയ്യ എന്നിവരുടെ നേതൃത്വത്തിലാണ്സംഘർഷമുണ്ടാക്കിയത്. ഡെപ്യൂട്ടി കമീഷണർ ഓഫീസിലക്ക‌് പ്രകടനമായെത്തിയ നൂറിലേറെ ബിജെപിക്കാരെ അറസ്റ്റ‌്ചെയ‌്തുനീക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത‌് കുടക‌്, ശ്രീരംഗപട്ടണം, ചിത്രദുർഗ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടക‌് ജില്ലയിൽ സംഘപരിവാർ ആഹ്വാനംചെയ‌്ത ബന്ദ‌ിലും അക്രമസംഭവങ്ങളുണ്ടായി. സോമാവർപേട്ട‌ിലും ചെറിയതോതിൽ സംഘർഷം ഉടലെടുത്തു. മഡിക്കേരി ടൗണിൽ ദ്രുതകർമസേനയടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഹുബ്ബള്ളിയിലെ മിനി വിധാൻസൗധയിൽ പ്രഹ്ലാദ‌്ജോഷി എംപിയുടെ നേതൃത്വത്തിൽ എത്തിയ ബിജെപിക്കാർ പരിപാടി അലങ്കോലമാക്കി. സുരക്ഷയുടെ ഭാഗമായി മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയുടെ മൂന്നുദിവസത്തെ ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App