facebook pixel
chevron_right Top
transparent
റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യ ധാന്യം അനുവദിച്ചു
റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്നതിന് 8071 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 7540 മെട്രിക് ടണ്‍ അരിയും 531 മെട്രിക് ടണ്‍ ഗോതമ്ബുമാണ് അനുവദിച്ചിട്ടുള്ളത്. സാധാരണ വിതരണം ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള 3413 മെട്രിക് ടണ്‍ അരിക്ക് പുറമേ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അനുവദിച്ച 4127 മെട്രിക് ടണ്‍ അരി കൂടി ചേര്‍ത്താണ് 7540 മെട്രിക് ടണ്‍ നല്‍കിയിട്ടുള്ളത്. കാര്‍ഡുടമകള്‍ക്ക് (മഞ്ഞ) കാര്‍ഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്ബും സൗജന്യമായി ലഭിക്കും. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്ബും ലഭിക്കും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App