facebook pixel
chevron_right Top
transparent
മലപ്പുറത്ത് വിവിധയിടങ്ങളില്‍ മന്ത്രി ജലീലിന് നേരെ കരിങ്കൊടി പ്രതിഷേധം
മലപ്പുറത്ത് അഞ്ചിടങ്ങളില്‍ മന്ത്രി കെ.ടി ജലീലിന് നേരെ കരിങ്കൊടിയും ചീമുട്ടയേറും. മലപ്പുറം, കൊണ്ടോട്ടി, മേല്‍മുറി, തിരൂരങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലായി വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രിയെ കനത്ത പൊലീസ് സുരക്ഷ മറികടന്നാണ് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവ‌ര്‍ത്തകര്‍ കരിങ്കൊടി വീശിയത്. പ്രതിഷേധം ഭയന്ന് റൂട്ട് മാറ്റിയ ഇടങ്ങളിലും കരിങ്കൊടി കാണിച്ചു. മലപ്പുറത്ത് ഇമ്ബിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ ഇരുന്നൂറോളം പ്രതിഷേധക്കാരെ പൊലീസ് ലാത്തിവീശിയോടിച്ചു. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടിയും ചീമുട്ടയുമെറിഞ്ഞു. പ്രതിഷേധക്കാരെ നേരിടാനായി ആര്‍.ആര്‍.ആര്‍.എഫ് സേനാംഗങ്ങളുള്‍പ്പെടെ വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരുന്നത്. സമ്മേളനഹാളില്‍ കയറിക്കൂടി കരിങ്കൊടി വീശിയ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ജലീലിനെതിരായ ആരോപണങ്ങളില്‍ നിയമവഴി തേടി സമ്മര്‍ദ്ദം ശക്തമാക്കാന്‍ പ്രതിപക്ഷം നീക്കമാരംഭിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App