facebook pixel
chevron_right Top
transparent
സനല്‍കുമാര്‍ കൊലപാതകം: കേസ് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ‌ചെന്നിത്തല
നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ജി തലത്തിലുള്ള അന്വേഷണം അട്ടിമറിക്കാനാണ് കേസ് വേഗത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ പിടികൂടാന്‍ വൈകുമ്ബോഴാണ് സാധാരണയായി കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുക. എന്നാല്‍ പ്രതി ഡിവൈ.എസ്.പി ഹരികുമാറാണെന്ന് വ്യക്തമായിരിക്കേ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തീവയ്പുണ്ടായ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് സനലിന്റെ വസതിയില്‍ പോയില്ല. പൊലീസ് ഉന്നതരുടെ പിന്തുണയുള്ളതുകൊണ്ടാണ് ആറു ദിവസം കഴിഞ്ഞിട്ടും ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാത്തത്. ഒളിവില്‍ കഴിയാന്‍ സി.പി.എം ജില്ലാ നേതാക്കള്‍ ഒത്താശയും ചെയ്യുന്നു. സോളാറില്‍ കള്ളക്കേസുണ്ടാക്കാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകുന്നതിനാലാണ് മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഒഴിഞ്ഞത്. അനാവശ്യമായി രാഷ്ട്രീയക്കാര്‍ക്കെതിരെ കുറ്റം ചുമത്തിയാല്‍ ചാരക്കേസിലെ അനുഭവമായിരിക്കും ഉദ്യോഗസ്ഥര്‍ക്കുണ്ടാകുകയെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App