facebook pixel
chevron_right Top
transparent
മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം; ശബരിമല മതേതരത്വത്തിന്റെ നിറകുടമെന്ന് കമാൽ പാഷ
മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണമെന്ന് ജസ്റ്റിസ് കമാൽ പാഷ. പണ്ട് ശബരിമല നട തുറന്നിരുന്നത് മണ്ഡല - മകരവിളക്ക് കാലത്ത് മാത്രമായിരുന്നു. എന്നാല്‍, ദര്‍ശനത്തിന് തിരക്ക് കൂടിയതോടെ ഓരോ മാസവും ആറ് ദിവസം വീതം ദര്‍ശനം അനുവദിച്ചു. അതിലൂടെ പുതിയൊരു ആചാരമാണ് ഉണ്ടായതെന്നും ആദിവാസികള്‍ക്ക് പോലുമില്ലാത്ത സംസ്‌കാരം തുടരാനാണ് ഇപ്പോള്‍ നമ്മള്‍ ശ്രമിക്കുന്നത്. വെല്ലുവിളിയുമായി ബിജെപി നേതാവ് എംടി രമേശ്; ദര്‍ശനത്തിനു പോകാന്‍ പാസെടുക്കില്ല, തടയാമെങ്കില്‍ തടഞ്ഞോളൂ ഇത് നമ്മളെ പതിനേഴാം നൂറ്റാണ്ടിലേക്ക് മടക്കി കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മതേതരത്വത്തിന്റെ നിറകുടമാണെന്നും അയ്യപ്പഭക്തനായ ആര്‍ക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകാമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ പറഞ്ഞു. അതേസമയം, ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കുകയും ചെയ്യരുത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App