facebook pixel
chevron_right Top
transparent
ഫോര്‍മാലിന്‍ ഉപയോഗം; ആറു മാസത്തേക്ക് മല്‍സ്യ ഇറക്കുമതി നിരോധിച്ച് ഗോവ സര്‍ക്കാര്‍
മല്‍സ്യത്തിന്റെ ഇറക്കുമതി ആറു മാസത്തേക്ക് ഗോവ സര്‍ക്കാര്‍ നിരോധിച്ചു. സൂക്ഷിക്കുന്ന മല്‍സ്യത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന രാസപദാര്‍ഥമായ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നുവെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്. ആവശ്യമായി വരുന്നുവെങ്കില്‍ നിരോധനം ആറു മാസത്തേക്കുകൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ മല്‍സ്യ ഇറക്കുമതി നിരോധിക്കുന്നത് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്. നേരത്തേ 15 ദിവസത്തേക്കായിരുന്നു നിരോധനം. ഗോവയിലേക്ക് മല്‍സ്യം കൊണ്ടുവരുന്ന ലോറികള്‍ പരിശോധിക്കാന്‍ അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച ശേഷമാണ് ഇറക്കുമതി നിരോധനം പിന്‍വലിച്ചത്. മല്‍സ്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഗോവയില്‍ ലബോറട്ടറികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App