facebook pixel
chevron_right Top
transparent
ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് തീരുമാനം
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയും മറ്റു താല്‍പര്യങ്ങളും കണക്കിലെടുത്താണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം. ഈ നടപടിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ സാധ്യത കണക്കിലെടുത്താണു ചാബഹാര്‍ തുറമുഖ പദ്ധതിക്കും അനുബന്ധ റെയില്‍പാത പദ്ധതിക്കും യുഎസ് ഇളവനുവദിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. യുഎസിന്റെ ഇറാന്‍ ഉപരോധം കഴിഞ്ഞ 4നു പ്രാബല്യത്തിലായെങ്കിലും 5 ദിവസത്തിനു ശേഷമാണു ഇന്ത്യയുടെ പ്രതികരണം. ഇറാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നു. ഇത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്ക് ആവശ്യമാണ്. ഇന്ത്യയുടെ നിലപാട് കണക്കിലെടുക്കാന്‍ യുഎസ് തയാറായി, ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട് - വക്താവ് പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App