facebook pixel
chevron_right Top
transparent
പേരുദോഷത്തെ 'പേടി'; ശബരിമലയിൽ ഒരുക്കങ്ങൾക്കു വേഗം കൂട്ടി ദേവസ്വം ബോർഡ്
ശബരിമല∙ പരാതികൾ ഏറിയപ്പോൾ അവസാന നിമിഷം ശബരിമലയിലെ ഒരുക്കങ്ങൾക്കു വേഗം കൂട്ടി ദേവസ്വം ബോർഡ്. ഒന്നും ചെയ്യാതിരുന്നാൽ മണ്ഡലകാല തീർഥാടനം താറുമാറാക്കിയതിന്റെ പേരുദോഷം വരുമെന്നു കണ്ടപ്പോഴാണ് ഒരുക്കങ്ങൾക്കു ജീവൻവച്ചത്. പ്രളയത്തിൽ തകർന്ന പമ്പയിൽ ത്രിവേണി പാലം മുതൽ ശുചിമുറിപടി വരെ മണൽപ്പുറത്ത് റോഡ് നിർമിക്കുന്ന പണികൾ പുരോഗമിക്കുന്നു. വാഹനങ്ങൾ താഴാതിരിക്കാൻ കരിങ്കല്ലിട്ട് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ നശിച്ച ക്ലോക്ക്‌റൂം അറ്റകുറ്റപണികൾ നടത്തി ഉപയോഗിക്കുന്നതിനുള്ള ജോലികൾ ചെറിയ തോതിൽ തുടങ്ങി. അന്നദാനമണ്ഡപത്തിന്റെ താഴത്തെ ഭാഗം തകർന്ന നിലയിൽ തന്നെയാണ്. ഇവിടം കെ‌ട്ടി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നിധാനത്തു ചെറിയ മഴ പെയ്താൽ വടക്കേനട വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. എന്നാൽ ഇതു പരിഹരിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App