facebook pixel
chevron_right Top
transparent
സനല്‍ കുമാര്‍ കൊലപാതകം: കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണമെന്നവശ്യപ്പെട്ട് സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്
ഡി വൈ എസ് പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊലപെടുത്തിയ കേസില്‍ അന്വേഷണം സിബിഐ ഏറ്റടുക്കുക്കണം അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നവശ്യപ്പെട്ട് സനലിന്‍റെ ഭാര്യ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സനല്‍ കുമാറിന്‍റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി. സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും സനലിന്‍റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും ഇന്നലെ പ്രതികരിച്ചിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App