facebook pixel
chevron_right Top
transparent
ആർടിസ്റ്റുകളിൽ ഏറെയും വനിതകൾ, മീ ടു വിവാദം തളർത്തിയിട്ടില്ല: ബിനാലെ ക്യൂറേറ്റർ അനിത
കൊച്ചി ∙ മീ ടു വിവാദം തളർത്തിയിട്ടില്ലെന്നു കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് ക്യൂറേറ്റർ അനിത ദുബെ. ബിനാലെയിലെ സൃഷ്ടികളിൽ അതിന്റെ പ്രതിഫലനമുണ്ടാകും. പങ്കെടുക്കുന്ന ആർടിസ്റ്റുകളിൽ ഏറെയും വനിതകളായിരിക്കും. ഇത്തവണത്തെ ബിനാലെയിൽ 32 രാജ്യങ്ങളിൽനിന്നായി 138 ആർടിസ്റ്റുകൾ പങ്കെടുക്കുമെന്നും കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ വനിതാ ക്യുറേറ്ററായ അനിത ദുബെ പറഞ്ഞു. കലയുടെ ആഗോള ഭൂപടത്തിലേക്കു കൊച്ചിയെ കൈപിടിച്ചുയർത്തിയ കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിനാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്. ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണ് കൊച്ചി ബിനാലെ. 'പാർശ്വവൽക്കരിക്കപ്പെടാത്ത ജീവിതങ്ങളുടെ സാധ്യതകൾ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണു കലാ പ്രദർശനങ്ങൾ. ഫോർട് കൊച്ചിയിലും പരിസരത്തുമുള്ള പ്രധാന ബിനാലെ പ്രദർശനങ്ങൾക്കു സമാന്തരമായി നടക്കുന്ന ഒട്ടനവധി മറ്റു പരിപാടികളാണു കൊച്ചി ബിനാലെയെ വേറിട്ടതാക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App