facebook pixel
chevron_right Top
transparent
ഭാര്യയുടെ ഓർമയ്ക്ക് മിനി താജ്മഹൽ പടുത്തുയുർത്തിയയാൾ റോഡപകടത്തിൽ മരിച്ചു
ഗാസിയാബാദ് ∙ അർബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓർമയ്ക്കായി മിനി താജ്മഹൽ പടുത്തുയർത്തി പ്രശസ്തനായ റിട്ടയേർഡ് പോസ്റ്റുമാസ്റ്റർ റോഡ‍പകടത്തിൽ മരിച്ചു. പശ്ചിമ ഉത്തർപ്രദേശിലെ കേസൽ കലാൻ സ്വദേശിയായ ഫൈസുൽ ഹസൻ ഖദ്‍രിയാണ് വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വീടിനു പുറത്ത് നടക്കുമ്പോൾ രാത്രി പത്തരയോടെ അജ്ഞാത വാഹനം ഖദ്‍രിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ അലിഗഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധു മുഹമ്മദ് അസ്‍ലം പറഞ്ഞു. വീട്ടിനോടു ചേർന്ന് ഭാര്യയുടെ ഓർമയ്ക്കായി താജ്മഹലിന്‍റെ മാതൃക പടുത്തുയർത്തിയതോടെയാണ് ഖദ്‍രി ശ്രദ്ധാകേന്ദ്രമായത്. ഇതിനോടു ചേർന്നുള്ള സ്വന്തം സ്ഥലം പെൺകുട്ടികൾക്കുള്ള സർക്കാർ സ്കൂളിനായി സൗജന്യമായി വിട്ടുനൽകുകയും ചെയ്തു. 2011 ഡിസംബറിലാണ് ഖദ്‍രിയുടെ ഭാര്യ ടാജമുല്ലി ബീഗം മരിക്കുന്നത്. 1953 ൽ വിവാഹിതരായ ഇവർക്കു കുട്ടികളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷമാണ് ഖദ്‍രി താജ്മഹലിന്‍റെ മാതൃകയുടെ നിർമാണം ആരംഭിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App