facebook pixel
chevron_right Top
transparent
ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോ എന്ന് എ എന്‍ രാധാകൃഷ്ണന്‍
യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോ എന്ന് എ എന്‍ രാധാകൃഷ്ണന്‍. എന്‍ ഡി എ രഥയാത്രക്ക് കോഴിക്കോട് കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എംടി രമേശും പികെ കൃഷ്ണദാസും സമാന ചോദ്യം ഉന്നയിച്ചിരുന്നു. വിവാദ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ ഐപിസി 505 (1) ബി പ്രകാരം കേസെടുത്തത്. അതേസമയം, യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു. ഒരു വാക്കുപോലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനെതിരായ ഏത് നീക്കത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തനിക്കെതിരായ കേസ് റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതില്‍ പാര്‍ട്ടികളുള്ളില്‍ ഭിന്നതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App