facebook pixel
chevron_right Top
transparent
എക്സിറ്റ് പോളുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 12 മുതല്‍ ഒരു മാസം വരെ നീളുന്ന വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 12 രാവിലെ ഏഴ് മണി മുതല്‍ ഡിസംബര്‍ ഏഴ് വൈകിട്ട് അഞ്ച് മുപ്പത് വരെ എക്‌സിറ്റ് പോള്‍ നടത്തുകയോ അച്ചടി അല്ലെങ്കില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രസിദ്ധീകരിക്കുകയോ ചെയ്യന്നതാണ് നിരോധിച്ചിരിക്കുന്നത്. 1951 ലെ ജനപ്രാധിനിത്യ നിയമത്തിന്റെ അധികാരമുപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിറ്റ് പോള്‍ ഫലം നിരോധിക്കുന്നത്. നവംബര്‍ 12, 20 തീയതികളിലാണ് ഛത്തീസ്ഗഡ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28 ന് തെരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App