facebook pixel
chevron_right Top
transparent
കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്നത് അടിസ്ഥാനരഹിതം: തച്ചങ്കരി
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരി. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സ്ഥിര ജീവനക്കാർ കൂടുതൽ ദിവസം ജോലിക്കു ഹാജരാകുകയും താൽകാലിക ജീവനക്കാരുടെ സേവനം ആവശ്യമില്ലാതെയും വന്നതാണു വ്യാജവാർത്തയ്ക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ സ്ഥിരം, അസ്ഥിരം വിഭാഗത്തിൽപ്പെട്ട രണ്ടുതരം ജീവനക്കാരാണ് ഉളളത്. സ്ഥിരം ജീവനക്കാര്‍ ചെയ്യേണ്ട ജോലി നിര്‍ബന്ധമായി നല്‍കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഇവർ ജോലി ചെയ്താലും ഇല്ലെങ്കിലും പെന്‍ഷനും പിഎഫും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കോര്‍പറേഷന്‍ നല്‍കേണ്ടിവരും. സ്ഥിരം ജീവനക്കാര്‍ ലഭ്യമല്ലാതെ വരുമ്പോള്‍ മാത്രമാണു താല്‍ക്കാലിക ജീവനക്കാരെ ആ ജോലിയ്ക്കായി നിയോഗിക്കുന്നത്. കോര്‍പ്പറേഷനിലെ എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും അവരവരുടെ വീടിനടുത്തുളള യൂണിറ്റിലേയ്ക്കു സ്ഥലംമാറ്റം നല്‍കിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App