facebook pixel
chevron_right Top
transparent
കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു; ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു. ഇതിനാല്‍ ഇവിടെ കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചതായാണ് വിവരം. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ലോസ് ഏഞ്ചല്‍സിലെ വടക്ക് പടിഞ്ഞാറ് മേഖലയില്‍ നിന്നാരംഭിച്ച കാട്ടു തീ തെക്കന്‍ മേഖലയയായ സാന്‍റ മോണിക്കയിലേക്കും പടര്‍ന്നത്. 10 പേര്‍ കാട്ടുതീയില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പാരഡൈസ് നഗരം പൂര്‍ണമായും കത്തിനശിച്ചു. കാറുകളിലും മറ്റുമായി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. കാട്ടുതീ എത്തുമെന്ന് ഭീതിയില്‍ പ്രദേശത്ത് കുടിയൊഴിയല്‍ നടക്കുകയാണ്. വീട് ഉപേക്ഷിച്ച് സുരക്ഷിതമായ മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറിയവരില്‍ ലോക പ്രശസ്തരായ നിരവധി പേരുമുണ്ടെന്നാണ് വാര്‍ത്ത.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App