facebook pixel
chevron_right Top
transparent
കാത്തിരിപ്പിന് വിരാമമിട്ട് പായിപ്പാടന്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്
നീണ്ട പരിശീലനത്തിനൊടുവില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതിന്റെ വെല്ലുവിളി അതിജീവിച്ചാണ് പായിപ്പാടന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തിയപ്പോള്‍ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്‍.നായര്‍), ചമ്പക്കുളം (എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയമ്പള്ളിയില്‍) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഓണത്തിന് മുന്നേ പരിശീലനം ആരംഭിച്ചെങ്കിലും ഒടുവില്‍ പ്രളയക്കെടുവില്‍ മാറ്റുവെയ്‌ക്കേണ്ടി വന്നുവെങ്കിലും തളരാതെ നടത്തിയ പോരാട്ടത്തിനൊടുവില്‍ വിജയകൊടി കുതിച്ച് പാറുകയാണ് പായിപ്പാടന്‍ ചുണ്ടനിലൂടെ. പുന്നമടക്കായലില്‍ ഏറ്റവും അധികം വള്ളങ്ങള്‍ മല്‍സരിച്ച ജലമാമാങ്കമായിരുന്നു അരങ്ങേറിയത്.2005, 2006, 2007 വര്‍ഷങ്ങളിലായി ഹാട്രിക് പൂര്‍ത്തിയാക്കിയശേഷം പിന്നാക്കം പോയ പായിപ്പാടന്റെ തിരിച്ചുവരവു കൂടിയാണിത്. ഒടുവില്‍ ജേതാക്കളാകുമ്പോള്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് പായിപ്പാടന്‍ തുഴഞ്ഞിരുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App