facebook pixel
chevron_right Top
transparent
ശബരിമല വിഷയം: തന്ത്രി വി‍ളിച്ചെന്ന് പറഞ്ഞിട്ടില്ല, ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ലെന്ന്‍ ശ്രീധരന്‍പിള്ള
ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ നിലപാട് മാറ്റി പിഎസ് ശ്രീധരന്‍പിള്ള. തന്ത്രിയുടെ പേര് താന്‍ ഫറഞ്ഞിട്ടില്ലെന്ന്‍ ശ്രീധരന്‍പിള്ള പ്രതികരിച്ചു. തന്ത്രി തന്നെ വി‍ളിച്ചില്ലെന്നാണ് തന്ത്രി പറയുന്നതെങ്കില്‍ അതാണ് ശരി. തന്ത്രി വിളിച്ചെന്ന് താനും പറഞ്ഞിട്ടില്ല തന്ത്രി കുടുംബത്തിലെ ആരോ ആണ് വിളിച്ചത്. വിളിച്ചത് ആരാണെന്ന് ഇപ്പോള്‍ കൃത്യമായി ഒാര്‍മ്മയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നേരത്തെ ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച്‌ ബി.ജെ.പി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് രേഖമൂലം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ആചാരലംഘനങ്ങളെ കുറിച്ചും അതുണ്ടായാല്‍ നടത്തേണ്ട പരിഹാരക്രിയകളെ കുറിച്ചും തന്ത്രിയെന്ന നിലയില്‍ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ശ്രീധരന്‍പിള്ള ഉള്‍പ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App