facebook pixel
chevron_right Top
transparent
ശബരിമലയ്ക്കു പോകുന്ന സ്ത്രീകള്‍ ഇരുമുടിക്കെട്ടിനൊപ്പം ആധാറും കൂടി കൊണ്ടുപോകേണ്ട അവസ്ഥയാണിപ്പോള്‍: കെ മുരളീധരന്‍
ശബരിമലയ്ക്കു പോകുന്ന സ്ത്രീകള്‍ ഇരുമുടിക്കെട്ടിനൊപ്പം ആധാറും കൂടി കൊണ്ടുപോകേണ്ട അവസ്ഥയാണിപ്പോളെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് കെ.മുരളീധരന്‍. തീര്‍ത്ഥാടകര്‍ക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന് അദ്ദേഹം ചോദിച്ചു. സന്നിധാനത്ത് അയ്യപ്പന്മാര്‍ തങ്ങരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രവും കേരളവും ഭരിക്കുന്നവര്‍ ദൈവങ്ങളെ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല പ്രശ്നം അവസാനിച്ചാല്‍ കോണ്‍ഗ്രസിന് ഇടമുണ്ടാകില്ലെന്നാണ് പിണറായി വിജയനും ശ്രീധരന്‍പിള്ളയും പറയുന്നത്. ജില്ലകളോളം പിണറായി വിജയന്‍ സഞ്ചരിക്കുന്നത് ബി.ജെ.പിക്ക് ആളെക്കൂട്ടാനാണ്. ആര്‍.എസ്.എസിനും ബി.ജെപിക്കും എതിരെ പിണറായി പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിവാദപ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതും എന്‍.എസ്.എസ് കരയോഗങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതും സംഘപരിവാര്‍ ആണെന്ന് മന്ത്രിമാര്‍ പറയുന്നു. പക്ഷെ, ആരെയും അറസ്റ്റ് ചെയ്യുന്നില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App