facebook pixel
chevron_right Top
transparent
ലുലു സൈബര്‍ ടവര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി ∙ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച തുടക്കമാണ് ലുലു സൈബര്‍ ടവര്‍ പദ്ധതിയിലൂടെ ലുലു ഗ്രൂപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇൻഫോ പാർക്കിൽ 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നു പ്രതീക്ഷിക്കുന്ന ലുലു സൈബര്‍ ടവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടമാണ് ലുലു സൈബര്‍ ടവര്‍. ഐടി മേഖലയെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ സൈബര്‍ പാര്‍ക്കിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഐടി മേഖലയില്‍ ലോകത്തെവിടെ ചെന്നാലും മലയാളികളുണ്ട്. അവരെ കേരളത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് ഇതുപോലുള്ള കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകണം. ഇന്‍ഫോപാര്‍ക്കിന്റെ ശേഷിയില്‍ 14 ലക്ഷം ചതുരശ്ര അടിയുടെ വര്‍ധനവാണ് ലുലു സൈബര്‍ ടവറിലൂടെ ഉണ്ടാകുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App