facebook pixel
chevron_right Top
transparent
നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു... തുറന്നടിച്ച് രഘുറാം രാജന്‍
നോട്ടുനിരോധനത്തിന്റെ രണ്ടാം വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ബിജെപി ഇത്തവണ വലിയ വീരവാദങ്ങളൊന്നും അതിനെ കുറിച്ച് ഉന്നയിച്ചിട്ടില്ല. എന്നാല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയത് നോട്ടുനിരോധനവും അതിന് പിന്നാലെ വന്ന ജിഎസ്ടിയുമാണെന്ന് അദ്ദേഹം പറയുന്നു. മോദി സര്‍ക്കാരിനെതിരെയുള്ള പ്രത്യക്ഷ വിമര്‍ശനമാണ് ഇത്. ഇന്ത്യയുടെ വളര്‍ച്ച മൈനസ് രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും നോട്ടുനിരോധനം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം നോട്ടുനിരോധനം വന്‍ വിജയമാണെന്ന രീതിയിലാണ് ബിജെപി പ്രചാരണം നടത്തുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇത് ഉയര്‍ത്തികാണിക്കുന്നുണ്ട്. എന്നാല്‍ രഘുറാം രാജന്റെ പ്രസ്താവന ഈ നീക്കത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ മഹാസഖ്യം തകര്‍ച്ചയിലേക്ക്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App