facebook pixel
chevron_right Top
transparent
ആ തന്ത്രി കണ്ഠരര് രാജീവര് അല്ല, അത് ആരാണെന്ന് ഓർമ്മയുമില്ല.. മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള
ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ നിന്ന നില്‍പ്പില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടില്ല എന്നാണ് തന്ത്രി പറഞ്ഞിട്ടുളളത് എങ്കില്‍ അതാണ് ശരി എന്നാണ് ശ്രീധരന്‍ പിളളയുടെ പുതിയ നിലപാട്. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും അത് ആരാണെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിളള കോഴിക്കോട്ട് പറഞ്ഞു. യുവമോര്‍ച്ച യോഗത്തിലാണ് ശ്രീധരന്‍ പിളള വിവാദ പ്രസംഗം നടത്തിയത്. യുവതികള്‍ കയറിയാല്‍ ശബരിമല നട അടയ്ക്കും എന്ന തീരുമാനമെടുക്കും മുന്‍പ് തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് ശ്രീധരന്‍ പിളള പ്രസംഗിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App