facebook pixel
chevron_right Top
transparent
മകന്റെ പരാതി, മരുമകള്‍ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച 95കാരിയെ മോചിപ്പിച്ചു
മരുമകള്‍ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച 95 കാരിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ മോചിപ്പിച്ചു. തന്റെ അമ്മയെ ഭാര്യ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതയി ഡല്‍ഹി വനിതാ കമ്മീഷന്റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് ഒരാള്‍ വിളിച്ചു പറഞ്ഞു. തന്റെ അമ്മ പൂര്‍ണമായും കിടപ്പിലാണെന്നും ഭാര്യയും താനും ഭിന്നതയിലാണെന്നും അതിനാല്‍ തന്നെ കഴിഞ്ഞ മൂന്ന് മാസമായി താന്‍ അമ്മയെ കണ്ടിട്ടെന്നും ഇയാള്‍ വനിതാ കമ്മീഷന്‍ അംഗങ്ങളോട് പറഞ്ഞു. അമ്മയെ കാണാന്‍ ശ്രമിച്ചപ്പോഴെല്ലാം പോലീസിന്റെ സഹായം തേടിയിരുന്നതായും പോലീസ് ഒപ്പമില്ലെങ്കില്‍ ഭാര്യ തന്നെ വീടിനകത്തേക്ക് കയറാന്‍ അനുവദിക്കാറില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ഫോണിലൂടെ സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനോടൊപ്പം സംഭവ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങളെ വീടിന് അകത്തേക്ക് കയറാന്‍ യുവതി അനുവദിച്ചില്ല. നീണ്ട നേരത്തെ അനുരഞ്ജന ശ്രമത്തിനൊടുവില്‍ വനിതാകമ്മീഷന്‍ അംഗങ്ങളെ വീട്ടില്‍ കയറ്റാമെന്ന് യുവതി സമ്മതിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App