facebook pixel
chevron_right Entertainment
transparent
ആ കമന്റ് വേദനിപ്പിച്ചു, ആരാധകന്റെ മറുപടി അമ്പരപ്പിച്ചു: മുറിവേറ്റ് ഐശ്വര്യ
സമൂഹമാധ്യങ്ങളിലെ മുറിവേറ്റ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശദമായ അഭിമുഖത്തില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയ ആരാധകനുമായി സംവദിച്ച അനുഭവവും പങ്കുവയ്ക്കുന്നു. 'നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കിൽ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലർ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് അഭിപ്രായമുണ്ടാകാൻ പാടില്ല", ഐശ്വര്യ തുടർന്നു: "ഓൺലൈനിൽ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങൾക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങൾക്കു താഴെയും ഒരേ കമൻറ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍‌ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. ആ കമൻറുകൾ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. ആ കമൻറുകൾക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാൾ‌ ‌എന്നോട് സംസാരിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App