facebook pixel
chevron_right Top
transparent
മധ്യപ്രദേശില്‍ നേതാക്കന്മാരേക്കാള്‍ വരുമാനം ഭാര്യമാര്‍ക്ക്
ഭോപ്പാല്‍∙ മധ്യപ്രദേശില്‍ നേതാക്കന്മാരേക്കാള്‍ സമ്പത്തു ഭാര്യമാര്‍ക്ക്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ച നേതാക്കന്മാരില്‍ പകുതിയിലേറെ പേരുടെ വരുമാനം ഭാര്യമാരുടെ വരുമാനത്തേക്കാള്‍ കുറവാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വാര്‍ഷികവരുമാനത്തേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വരും ഭാര്യ സാധന സിങിന്റെ വരുമാനം. മുഖ്യമന്ത്രിയുടെ പ്രതിവര്‍ഷ വരുമാനം 19.7 ലക്ഷവും ഭാര്യയുടേത് 37 ലക്ഷവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഇത് നികുതിക്കു ശേഷം യഥാക്രമം 17.12 ലക്ഷവും 20.5 ലക്ഷവുമായിരുന്നു. മന്ത്രി ഭൂപേന്ദ്ര സിങ്ങിന്റെ ഭാര്യയുടെ വാര്‍ഷിക വരുമാനം 4.5 കോടി രൂപയാണ്. അതേസമയം മന്ത്രിയുടെ വരുമാനം വെറും 97 ലക്ഷം മാത്രം. മന്ത്രി രാജേന്ദ്ര ശുക്ലയുടെ വരുമാനം 6.6 ലക്ഷവും ഭാര്യയ്ക്ക് 26.66 ലക്ഷവുമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App