facebook pixel
chevron_right Top
transparent
ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൈവരിച്ച മികച്ച നേട്ടമായിരുന്നു 2014 ല്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഉത്തര്‍പ്രദേശും മധ്യപ്രദേശുമൊക്കെ അടങ്ങുന്ന ഹിന്ദിയുടെ ഹൃദയഭൂമികള്‍ ഒപ്പം നിന്നപ്പോഴാണ് ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചത്. 2014 ല്‍ നിന്ന് 2019 ലേക്ക് എത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ കാര്യങ്ങള്‍ പഴയപോലെ ബിജെപിക്ക് അത്ര അനൂകൂലമല്ല. മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി തിരഞ്ഞെടുപ്പില്‍ പല സിറ്റിങ് സീറ്റുകളും പ്രതിപക്ഷ കക്ഷികള്‍ പിടിച്ചെടുത്തേക്കും. ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ കുറയുന്ന സീറ്റുകള്‍ക്ക് പകരം ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് കരസ്ഥമാക്കുക എന്ന പോവഴിയാണ് ബിജെപിക്ക് മുന്നില്‍ ഉള്ളത്. എന്നാല്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ സഖ്യനീക്കങ്ങള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App