facebook pixel
chevron_right Top
transparent
ശബരിമലയ്ക്കു മാത്രമായി ഒരു ദേവസ്വം ബോർഡ് വേണം: പ്രയാർ ഗോപാലകൃഷ്ണൻ
കൊച്ചി ∙ ശബരിമല അയ്യപ്പന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ശബരിമലയ്ക്കു മാത്രമായി ഒരു ദേവസ്വം ബോർഡ് ഉണ്ടാക്കണമെന്ന് ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഇത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ ബിജെപി, ആർഎസ്എസ് നേതാക്കളോട് ആവശ്യപ്പെടുന്നു. അവരെല്ലാം ഹൈന്ദവതയുടെ പേരിൽ നിൽക്കുന്ന വിശ്വാസികളാണെങ്കിൽ അടിയന്തരമായി വേണ്ടതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെയും അയ്യപ്പനെയും സർക്കാരും ദേവസ്വം ബോർഡും കറവപ്പശുവായാണ് കാണുന്നത്. ശബരിമല ഒരു വിശ്വോത്തര ദേവാലയമാണ്. ദേവസ്വം ബോർഡിന്റെ അധികാരപരിധി ബോർഡ് മനസ്സിലാക്കിയിരിക്കണം. പാരമ്പര്യം പറയുമെങ്കിലും, ഗവൺമെന്റ് അഭിപ്രായത്തിനൊപ്പം ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന നിലപാടിനെ പിന്തുണയ്ക്കുകയാണ് ദേവസ്വം പ്രസിഡന്റ്. വിശ്വാസങ്ങൾക്കു നൽകുന്ന പ്രത്യേക പരിഗണനയിൽ, തീർഥാടനകേന്ദ്രമെന്ന നിലയിൽ ഓർ‍ഡിനൻസ് ഇറക്കാനും നിയമമുണ്ടാക്കാനും കേന്ദ്ര ഗവൺമെന്റിന് അധികാരമുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App