facebook pixel
chevron_right Top
transparent
ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തെ അനുകൂലിച്ചാല്‍ തീവ്ര നിലപാടിലേക്ക് നീങ്ങും -രാഹുല്‍ ഈശ്വര്‍
ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയാല്‍ കാണിക്ക ഇടുന്നതിനെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നീങ്ങുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന മുന്‍നിലപാടിന് പകരം യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പമാകും സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നില്‍ക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശബരിമലയിലെ യുവതീ പ്രവേശന വിധിയ്ക്ക് എതിരായ റിവ്യൂ പെറ്റീഷനുകള്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ശബരിമലയില്‍ വീഴുന്ന കാശെടുത്ത് അതേ അമ്പലത്തിലെ ദേവനെതിരെ വാദിക്കുക എന്നത് അന്യായമാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആര്യമാ സുന്ദരത്തെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന സീനിയര്‍ വക്കീലിനെ കൊണ്ടുവരുന്ന് അയ്യപ്പനെതിരെ വാദിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഏറ്റവും വൃത്തികെട്ട സത്യപ്രതിജ്ഞാ ലംഘനമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App